ADVERTISEMENT

കോട്ടയം ∙ പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ളക്സിൽ തീപിടിത്തം. രാവിലെ 9.30ന് ശരവണ ഭവൻ റസ്റ്റോറന്റിന്റെ  അടുക്കളയിലാണ് തീപിടിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നാൽപതോളം പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. 

ശരവണ ഹോട്ടലിലെ സീലിങ്, ഗ്ലാസ്, എസി തുടങ്ങിയവ കത്തിനശിച്ചു. എണ്ണയ്ക്കു തീ പിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ ഗ്യാസ് സിലിണ്ടർ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

English Summary:

Fire Accident at Pala Municipal Market Complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com