ADVERTISEMENT

കണ്ണൂര്‍ ∙ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം നാലു പേര്‍ക്കു പരുക്കേറ്റു. പ്രവർത്തകർ പ്രതിഷേധവുമായി എത്തിയ ഉടൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിൽ വാക്കേറ്റമാവുകയും പിന്നീടുണ്ടായ സംഘർഷത്തെത്തുടർന്ന് ലാത്തി വീശുകയും ചെയ്തു. 

നിലത്തുവീണ പ്രവര്‍ത്തകയുടെ മുടി ചവിട്ടിപ്പിടിച്ച പൊലീസ്, ഇവരുടെ വസ്ത്രം വലിച്ചുകീറി. പിടിവലിക്കിടെ പ്രവര്‍ത്തകയുടെ മുഖത്ത് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക വിവരം. കോട്ടയത്ത് എസ്‌പി ഓഫിസ് മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. 

English Summary:

Violence in Youth Congress March; Police assaulted woman activist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com