ADVERTISEMENT

മുസാഫർനഗർ∙ ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമ നടപ്പാക്കിയില്ല തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത് മുസാഫർനഗറിൽ  അറിയിച്ചു. കർഷക സംഘടനകൾക്കു പുറമേ വ്യാപാരികൾ, വിളകൾ കയറ്റുമതി ചെയ്യുന്നവർ എന്നിവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. 

സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ബന്ദിന്റെ ഭാഗമാകുമെന്ന് ടികായത്ത് അറിയിച്ചു. രാജ്യത്തിന് ഇതു വലിയൊരു സന്ദേശമാകും നൽകുക എന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ കർഷകർക്ക് പിന്തുണ അറിയിച്ച് എല്ലാ കടയുടമകളും അന്നേദിവസം കടകൾ അടച്ചിടണമെന്നും ടികായത്ത് ആഹ്വാനം ചെയ്തു.  

English Summary:

Farmer groups to observe 'Bharat Bandh' on Feb 16: Rakesh Tikait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com