‘ജീവിച്ചിരുന്നപ്പോൾ മാണി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, പുസ്തകത്തിലൂടെ പറഞ്ഞതിന് മറുപടി പുസ്തകത്തിലൂടെ’

Mail This Article
തിരുവനന്തപുരം∙ അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ ആത്മകഥയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾക്കു മറ്റൊരു പുസ്തകത്തിലൂടെ മറുപടി പറയുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിച്ചിരുന്നപ്പോൾ കെ.എം.മാണി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പുസ്തകത്തിലൂടെ പറഞ്ഞതിനാലാണു പുസ്തകത്തിലൂടെ മറുപടി നൽകുന്നത് – രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: കോടതികളിൽ വിശ്വാസം, തൽക്കാലം നിയമം കയ്യിലെടുക്കുന്നില്ല: രാഹുൽ മാങ്കൂട്ടത്തിൽ
മുഖ്യമന്ത്രി പിണറായി വിജയനാണു കെ.എം.മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തത്. മുഖ്യമന്ത്രിസ്ഥാനത്തേക്കു രമേശ് ചെന്നിത്തലയെ താന്‍ പിന്തുണയ്ക്കാത്തതാണു ബാര്‍കോഴകേസില്‍ തിടുക്കപ്പെട്ടു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നിലെന്നാണു ആത്മകഥയിലെ ആരോപണം.
‘‘ആരോപണം ഉന്നയിച്ചതാരാണ്, സാഹചര്യമെന്താണ് എന്ന കാര്യം രമേശ് ചെന്നിത്തല ആലോചിക്കണമായിരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടു തന്നെ സമീപിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ അഭിപ്രായങ്ങള്‍ക്കു താന്‍ അത്ര വിലകല്‍പ്പിച്ചില്ല. ഇതായിരിക്കാം ബാര്‍കോഴ കേസിലെ രമേശ് ചെന്നിത്തലയുടെ നിലപാട് രൂപപ്പെടുത്തിയത്. തനിക്കെതിരായ വടിയായി അദ്ദേഹം ആരോപണത്തെ കണ്ടിരിക്കാം, ഇത്തിരി വെള്ളം കുടിക്കട്ടെ ഒരു പാഠം പഠിക്കട്ടെ എന്ന് മനസില്‍ കരുതിരിയിക്കാം’’– കെ.എം.മാണി ആത്മകഥയില്‍ തുറന്നടിച്ചു.