ADVERTISEMENT

പാരിസ്∙ ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിങ് മോണലിസയിൽ സൂപ്പ് എറിഞ്ഞ് പ്രതിഷേധം. ഫ്രാൻസിലെ  ലൂവ്രെയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മോണലിസ പെയിന്റിങ്ങിലേക്ക് രണ്ടു സ്ത്രീകളാണ് സൂപ്പ് ഒഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പതിച്ചിട്ടുള്ളതിനാൽ ചിത്രത്തിനു കേടുപാടില്ല.

മികച്ച വേതനം ആവശ്യപ്പെട്ട് ഫ്രാൻസിൽ കർഷകർ ദിവസങ്ങളായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണു മോണലിസ ചിത്രത്തിനു നേരെയുണ്ടായ ആക്രമണം.‘‘നിങ്ങളുടെ കാർഷിക സമ്പ്രദായം മോശമാണ്. കർഷകർ ജോലി സ്ഥലത്തു മരിക്കുകയാണ്. കൂടുതൽ പ്രാധാന്യം എന്തിനാണ്? കലയ്ക്കാണോ അതോ ആരോഗ്യദായകവും സുസ്ഥിരവുമായ ഭക്ഷണത്തിനാണോ?’’– പ്രതിഷേധക്കാർ ചിത്രത്തിനു മുൻപിൽനിന്നും ചോദിച്ചു. 

Read Also: ‘ഗാസയിൽ വംശഹത്യ അരുത്’: ഇസ്രയേലിനോട് രാജ്യാന്തര കോടതി

മോണലിസ ചിത്രത്തിനു നേരെ ഇതാദ്യമായല്ല ആക്രമണം നടക്കുന്നത്. 2022 മേയിൽ 36കാരൻ ചിത്രത്തിനു നേരെ കസ്റ്റാർഡ് പൈ ഒഴിച്ചിരുന്നു. എന്നാൽ ചിത്രത്തിനു മുന്നില്‍ കട്ടിയുള്ള ഗ്ലാസ് പ്രതലം ഉള്ളതിനാൽ അന്നും ചിത്രത്തിനു കേടുപാടു സംഭവിച്ചില്ല.

English Summary:

Two women hurled soup at Mona Lisa painting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com