40,000 കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക്; വിമാനത്താവളങ്ങൾ ഇരട്ടിയാക്കുമെന്നും പ്രഖ്യാപനം
India Budget 2024
Mail This Article
ന്യൂഡൽഹി ∙ റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തുമെന്നും പറഞ്ഞു.
പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി 3 സാമ്പത്തിക റെയിൽവേ ഇടനാഴി നടപ്പാക്കും. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായിക്കും. ഊർജം, ധാതുക്കൾ, സിമന്റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമിക്കുക. 40,000 സാധാരണ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്കു മാറ്റുന്നതോടെ ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടും.
രാജ്യത്തെ വിമാനത്താവളങ്ങൾ ഇരട്ടിയാക്കുന്നതോടെ ഉടനെത്തന്നെ 149 എണ്ണത്തിലെത്തും. 517 പുതിയ റൂട്ടുകളിലൂടെ 1.3 കോടി പേർ യാത്ര ചെയ്തു. ഇന്ത്യൻ കമ്പനികൾ ആയിരത്തിലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.