ADVERTISEMENT

തിരുവനന്തപുരം∙ കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ശ്രീകുമാരൻ തമ്പി പറഞ്ഞതു ഗൗരവമുള്ള കാര്യമാണെന്ന് സജി ചെറിയാൻ പറഞ്ഞു. അദ്ദേഹത്തെ നേരിട്ടു കണ്ട് സംസാരിക്കും. വസ്തുതകൾ മനസ്സിലാക്കി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Read Also: കേരളഗാനം എഴുതിച്ച കേരള സാഹിത്യ അക്കാദമി അപമാനിച്ചു; മന്ത്രി ഉത്തരം പറയണം: ശ്രീകുമാരൻ തമ്പി

അതേസമയം, ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ തീരുമാനമായിട്ടില്ലെന്നാണ് സാഹിത്യ അക്കാദമിയുടെ പ്രതികരണം. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങൾ ചേരുന്നതേയുള്ളൂ  എന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പ്രതികരിച്ചു. ശ്രീകുമാരൻ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. 

സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം.  ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നു എന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ൽ അധികം പാട്ടെഴുതിയ താൻ ഒരു ഗദ്യകവിക്കു മുന്നിൽ അപമാനിതനായെന്നും അദ്ദേഹം കുറിച്ചു.

താൻ അപമാനിക്കപ്പെട്ടതിന് സാംസ്കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടിരുന്നു.  ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com