ADVERTISEMENT

മാനന്തവാടി∙ ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കെ.ജെ.റീന സസ്‌പെന്‍ഡ് ചെയ്തത്. 2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ പോകാന്‍ സാവകാശവും അനുവദിച്ചു. ഇതോടെ ഡോക്ടര്‍ ജോലിയിൽ തുടരുകയായിരുന്നു. 

അടുത്തിടെ കല്‍പറ്റയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ ലേണിങ് ഡിസബിലിറ്റി ക്യാംപിന് ജോസ്റ്റിനാണ് നേതൃത്വം നല്‍കിയത്. ഇതില്‍ പ്രതിഷേധവുമായി യുവജന, വനിതാ സംഘടനകള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ഡോക്ടറെ ക്യാംപ് ചുമതലയില്‍നിന്നു നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫിസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കെജിഎംഒഎ മുന്‍ ജില്ലാ പ്രസിഡന്റാണ്. 

English Summary:

Doctor who was found guilty of trying to molest student has suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com