വന്ദേഭാരതിനു കല്ലെറിഞ്ഞ 6 കുട്ടികൾ കസ്റ്റഡിയിൽ; കണ്ടുപിടിക്കാൻ സഹായിച്ചത് ട്രെയിനിലെ ക്യാമറയും
Mail This Article
×
ചെന്നൈ ∙ തിരുനെൽവേലി വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ 6 ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ – തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായറാഴ്ചയാണു കല്ലേറുണ്ടായത്. മണിയാച്ചി സ്റ്റേഷൻ പിന്നിട്ട ശേഷം ഉണ്ടായ കല്ലേറിൽ 6 കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു.
നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണു കല്ലേറുണ്ടായതെന്നു കണ്ടെത്തിയ പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു കല്ലെറിഞ്ഞവരെന്നു സംശയിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞത്. തുടർന്നു റെയിൽവേ പൊലീസ് ഇവരെ പിടികൂടുകയും റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറുകയുമായിരുന്നു. പിടിയിലായവരെ ചോദ്യംചെയ്യുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
English Summary:
6 boys have been taken into custody by the police in the incident of stone pelting at Tirunelveli Vandebharat train.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.