കോഴിക്കോട്ട് വീണ്ടും തെരുവുനായ ആക്രമണം; കുട്ടിയുടെ മുഖം കടിച്ചുപറിച്ചു, 3 പേർക്ക് പരുക്ക്
Mail This Article
×
കോഴിക്കോട് ∙ കല്ലാച്ചിയിൽ വീണ്ടും തെരുവുനായ ആക്രമണം. അതിഥി തൊഴിലാളിയുടെ മുന്നര വയസ്സുളള കുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് നായ കടിച്ചത്. ആകാശ് എന്ന അദോ സാശ് (മൂന്നര), വസീർ ഖാൻ (36), ഒന്തത്ത് മലയിൽ അർജുൻ (28) എന്നിവർ നാദാപുരം താലുക്കാശുപത്രിയിൽ ചികിത്സ തേടി.
അദോ സാശിന്റെ മുഖത്ത് സാരമായി കടിയേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഏതാനും ദിവസം മുൻപ് ആറുപേരെ കല്ലാച്ചിയിൽ നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു.
English Summary:
3 people including a child attacked by stray dogs at Kallachi, Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.