ADVERTISEMENT

മുംബൈ∙ കോണ്‍ഗ്രസിൽനിന്നു രാജിവച്ചു ബിജെപിയിൽ ചേർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന് വാർത്താ സമ്മേളനത്തിനിടെ പ്രവർത്തകർക്കു മുമ്പിൽ നാക്കുപിഴ. അശോക് ചവാനെ പാർട്ടിയിലേക്കു സ്വീകരിക്കാനായി നിരവധി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. സംസാരത്തിനിടെ അശോക് ചവാന് ചെറുതായൊന്നു പിഴച്ചു. പിന്നാലെ വൻ കൂട്ടച്ചിരിയുണർന്നു. സംസാരത്തിനിടെ മുംബൈ ബിജെപി അധ്യക്ഷൻ ആഷിഷ് ഷേലറിനെ മുംബൈ കോൺഗ്രസ് പ്രസിഡന്റ് എന്ന് അശോക് ചവാൻ വിളിച്ചു. ‘മുംബൈ കോൺഗ്രസ് പ്രസിഡന്റിന്’ നന്ദി പറയുന്നു എന്നായിരുന്നു അശോക് ചവാൻ പറഞ്ഞത്. പിന്നാലെ ബിജെപി പ്രവർത്തകരുടെ ഇടയിൽനിന്നും കൂട്ടച്ചിരിയായിരുന്നു. അബദ്ധം പറ്റിയ കാര്യം ഉടൻ തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചവാനെ അറിയിച്ചു. 

Read Also: ‘പുതിയ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം’; അശോക് ചവാൻ ബിജെപിയിൽ; രാജ്യസഭാ സീറ്റ് നൽകിയേക്കും

ഖേദം പ്രകടിപ്പിച്ച അശോക് ചവാൻ വിഷയത്തിൽ വ്യക്തത വരുത്തുകയും ചെയ്തു. ‘‘ഞാൻ ഇപ്പോൾ ബിജെപിയിൽ ചേർന്നിട്ടേ ഉള്ളു. കോൺഗ്രസിലെ 38 വർഷത്തെ സേവനങ്ങൾക്കുശേഷം ബിജെപിയിൽ ചേർന്നുകൊണ്ട് ഞാൻ പുതിയ ഒരു യാത്ര തുടങ്ങുകയാണ്. ബിജെപി ഓഫിസിലെ എന്റെ ആദ്യത്തെ വാർത്താ സമ്മേളനമാണിത്, ദയവ് ചെയ്ത് അത് മനസിലാക്കു. കോൺഗ്രസിനൊപ്പമായിരുന്നപ്പോൾ ഞാൻ ആത്മാർഥതയോടെ അവർക്കൊപ്പം നിന്നു. വർഷങ്ങളോളം ഞാൻ ഉൾപ്പെട്ടിരുന്ന ഒരു പാർട്ടിയിലെ ആരെയും കുറിച്ച് മോശമായി പറയാൻ ആഗ്രഹിക്കുന്നില്ല. ബിജെപിയിൽ ചേരാൻ എന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. അവസാനം നിമിഷം വരെയും മുൻ സഹപ്രവർത്തകർക്കൊപ്പമായിരുന്നു ഞാ‍ൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വളർച്ചയ്ക്കായി എനിക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നു’’– അശോക് ചവാൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com