പുൽപ്പള്ളിയിലെ കടുവയെ വെടിവച്ച് പിടികൂടണം: വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ
Mail This Article
×
പുൽപ്പള്ളി∙ സുരഭിക്കവലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ വൻ പ്രതിഷേധത്തിൽ. ഇതാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. മൂന്നു കൂടുവച്ചിട്ടും കടുവ കയറാത്ത സാഹചര്യത്തിലാണ് കടുവയെ മയക്കുവെടി വച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്.
ഫെബ്രുവരി 1, 8, 12 തീയതികളിലായാണു മൂന്നു കൂടുകൾ സ്ഥാപിച്ചത്. എന്നാൽ ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല. തിങ്കളാഴ്ച പകൽ സമയത്തും കടുവ ജനവാസമേഖലയിലെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ നിരവധി ആടുകളെയും പശുക്കളെയും കടുവ കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂട് സ്ഥാപിച്ചത്. പുൽപ്പള്ളിയിൽ പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്.
English Summary:
Wayanad Tiger Issue: People's Protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.