രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിഹാറിൽ മനോജ് ഝായും സഞ്ജയ് യാദവും ആർജെഡി സ്ഥാനാർഥികൾ
Mail This Article
×
പട്ന ∙ രാജ്യസഭാ തിരഞ്ഞെടുപ്പിന് ബിഹാറിൽ ആർജെഡി സ്ഥാനാർഥികളായി മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരെ പ്രഖ്യാപിച്ചു. നിലവിൽ രാജ്യസഭാംഗമായ മനോജ് ഝായെ വീണ്ടും സ്ഥാനാർഥിയാക്കിയപ്പോൾ രണ്ടാമത്തെ സീറ്റിൽ അഷ്ഫാക് കരിമിനു പകരം സഞ്ജയ് യാദവിനു ടിക്കറ്റ് നൽകി.
ആർജെഡി നേതാവ് തേജസ്വി യാദവിന്റെ രാഷ്ട്രീയോപദേഷ്ടാവാണ് സഞ്ജയ് യാദവ്. ജനതാദൾ(യു) സഞ്ജയ് ഝായെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
Read Also: ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന് അർഹതയുണ്ടെന്ന് ആർജെഡി; സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇ.പി
English Summary:
Manoj Jha and Sanjay Yadav will be RJD Rajya Sabha Candidates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.