ADVERTISEMENT

ദോഹ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തർ ആചാരപരമായ വരവേൽപ്പ് നൽകി. ഖത്തർ അമിർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ് മോദി ഖത്തറിലെത്തുന്നത്. വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

യുഎഇയിലെ ദ്വിദിന സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസ്‍ മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു. വസുധൈവ കുടുംബകം എന്ന സന്ദേശം പ്രധാനമന്ത്രി ക്ഷേത്രച്ചുവരിൽ ആലേഖനം ചെയ്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

PM Modi arrives in Doha, to meet with Emir of Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com