ADVERTISEMENT

പട്ന ∙ ബിഹാറിൽ ആർജെഡിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് തേജസ്വി യാദവിന്റെ ‘ജനവിശ്വാസ യാത്ര’ ചൊവ്വാഴ്ച മുസഫർപുരിൽ നിന്നാരംഭിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചന തുറന്നു കാട്ടാനും 17 മാസത്തെ മഹാസഖ്യ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഒൻപതു ദിവസം നീളുന്ന പ്രചാരണ യാത്ര സംഘടിപ്പിക്കുന്നതെന്നു പാർട്ടി അറിയിച്ചു.

ബിഹാറിൽ ജാതി സെൻസസ് നടത്തിയതും സർക്കാർ ഉദ്യോഗങ്ങളിലെ ഒഴിവുകൾ വൻതോതിൽ നികത്തിയതും സർക്കാർ സ്കൂളിലെ താൽകാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയതും മഹാസഖ്യ ഭരണ നേട്ടങ്ങളാണെന്നു തേജസ്വി അവകാശപ്പെടുന്നു. യാത്രയ്‌ക്കിടെ വിവിധ ജില്ലകളിൽ ആർജെഡി റാലികളുമുണ്ടാകും. 

തേജസ്വി യാദവ് ‘കൊള്ളയടി യാത്ര’യാണു നടത്തേണ്ടതെന്നു ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രതികരിച്ചു. സ്വന്തം കുടുംബത്തിന്റെ അഴിമതി തുറന്നു സമ്മതിക്കാൻ തേജസ്വി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Tejashwi Yadav's Jan Vishwas Yatra To Begin on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com