ADVERTISEMENT

കൊച്ചി ∙ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയോളം കുടിശികയുണ്ടെന്നാണ് അറിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കഴിഞ്ഞ 5 മാസത്തോളമായി പല വകുപ്പുകളും വൈദ്യുതി ബിൽ അടച്ചിട്ടില്ല.

Read also: എറണാകുളത്ത് വനിതാ സ്ഥാനാർഥിയെ തേടി ബിജെപി; പത്തനംതിട്ടയിലും ചാലക്കുടിയിലും അനിൽ ആന്റണി പരിഗണനയിൽ

കലക്ടറേറ്റിലേക്കുള്ള 13 ലൈനുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഓരോ ലൈനിലും രണ്ടും മൂന്നും ഒാഫിസുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കൃഷി, വിദ്യാഭ്യാസം, സർവെ, വനിതാ ശിശുക്ഷേമ വകുപ്പുകളടക്കം 20ഓളം ഓഫിസുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്.

English Summary:

Ernakulam Collectorate Goes Dark over Rs. 42 Lakh Unpaid Electricity Bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com