ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എയർപിസ്റ്റളുമായി എത്തിയയാൾ ഓടി രക്ഷപ്പെട്ടു. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്. തോക്കുമായി അത്യാഹിത വിഭാഗത്തിൽ കയറുകയായിരുന്നു. സതീഷ്  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇയാൾക്കായി മെഡിക്കൽ കോളജ് പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം.  

Read More: 17കാരി ചാലിയാറിൽ മുങ്ങിമരിച്ചതിൽ ദുരൂഹത; കരാട്ടെ അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം 

അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു. രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. ഇത് പിടിച്ചു വാങ്ങി. ഈ സമയം ഇയാൾ ഓടി രക്ഷപ്പെട്ടു. പിസ്റ്റൾ പോലീസിന്റെ കസ്റ്റഡിയിലാണ്.

English Summary:

Man with Air Pistol in Thiruvananthapuram Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com