പ്രധാനമന്ത്രി മോദി മാർച്ച് രണ്ടിന് ബിഹാറിൽ; നിതീഷ് എൻഡിഎയിൽ എത്തിയ ശേഷമുള്ള ആദ്യ സന്ദർശനം
Mail This Article
×
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് രണ്ടിനു ബിഹാർ സന്ദർശിക്കും. ബേഗുസരായി, ഔറംഗബാദ് ജില്ലകൾ സന്ദർശിക്കുന്ന മോദി വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്കു മടങ്ങിയെത്തിയശേഷം ആദ്യമായാണ് മോദി ബിഹാറിലെത്തുന്നത്.
ജനതാദൾ (യു) സഖ്യം പുനഃസ്ഥാപിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ വൻ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മാർച്ചിൽ ബിഹാർ സന്ദർശിക്കും.
English Summary:
PM Modi to visit Bihar on March 2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.