ADVERTISEMENT

ചെന്നൈ∙ അഴിമതിക്കേസിൽ തമിഴ്നാട് മന്ത്രി ഐ പെരിയ സാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മന്ത്രിയെ വീണ്ടും വിചാരണ ചെയ്യണമെന്ന് ജഡ്ജി ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു. മാർച്ച് 28ന് മുൻപ് ഒരുലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം അനുവദിക്കാമെന്നും കോടതി അറിയിച്ചു. 

Read Also: എഎപി ഇന്ത്യ മുന്നണി വിടില്ല, ഇഡി സമൻസ് അയച്ച് സമ്മർദ്ദം ചെലുത്തരുത്: കേജ്‌രിവാൾ

മാർച്ച് 31 നോ അതിനുമുന്നെയോ വിചാരണ പൂർത്തിയാക്കണമെന്നാണു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 2012 ലാണു പെരിയ സാമിക്കെതിരെ അഴിമതി കേസ് റജിസ്റ്റർ ചെയ്യുന്നത്. 2008 ൽ മന്ത്രിയായിരിക്കെ കരുണാനിധിയുടെ ബോഡിഗാർഡ് ആയിരുന്ന ആൾക്ക് അനധികൃതമായി ഹൗസിങ് ബോർഡ് ഭൂമി അനുവദിച്ചു എന്നതാണ് പരാതി. 

English Summary:

The order acquitting Minister Periyasamy was quashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com