ADVERTISEMENT

തിരുവനന്തപുരം∙ സമരാഗ്നി സമാപന സമ്മേളനത്തിന്റെ അവസാനം ദേശീയഗാനം തെറ്റിച്ചു പാടിയ കോൺഗ്രസ് നേതാവ് പാലോട് രവിയെ തടഞ്ഞ് ടി.സിദ്ദീഖ് എംഎൽഎ. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്കിനു മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു. എന്നാൽ വരികൾ തെറ്റിയതോടെ സിദ്ദിഖ് ഇടപെട്ടു. ‘അവിടെ സിഡി ഇട്ടോളും’ എന്നു പറഞ്ഞ് രവിയെ മൈക്കിനു മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർ‌ത്തിയാക്കിയത്.

Read also: പ്രവർത്തകർ നേരത്തേ പോയി: അത‍ൃപ്തി പ്രകടിപ്പിച്ച് സുധാകരൻ; കൊടുംചൂടിൽ വന്നവരെന്ന് സതീശൻ

നേരത്തേ, സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ പിരിഞ്ഞുപോയതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നായിരുന്നു സുധാകരന്റെ ചോദ്യം. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.‍ഡി.സതീശൻ മറുപടി നൽകി. ‘‘മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട’’– സതീശൻ പറഞ്ഞു.

English Summary:

Palode Ravi sang the National Anthem incorrectly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com