കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ; സംസ്ഥാനങ്ങൾക്ക് 1.42 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം
Mail This Article
×
ന്യൂഡൽഹി∙ കേരളത്തിനു നികുതിവിഹിതമായി 2,736 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. ഫെബ്രുവരി 12 നു 71,061 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനു പുറമേയാണു വീണ്ടും നികുതിവിഹിതമായി 1.42 ലക്ഷം കോടി രൂപ അനുവദിച്ചത്.
English Summary:
Union Government allocated Rs 2736 crore as tax share to Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.