ADVERTISEMENT

മുംബൈ∙ വിരുന്നിനായുള്ള എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ ക്ഷണം മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും നിരസിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താനാകില്ലെന്നാണു ഷിൻഡെയും ഫഡ്നാവിസും പവാറിന് മറുപടി നൽകിയത്. പിന്നീടൊരിക്കൽ വീട്ടിൽ ഭക്ഷണത്തിനെത്താമെന്നും അറിയിച്ചു. ഇവർ ഇരുവരും, ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാറും ഇന്ന് പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. 

Read Also: ശിക്ഷ റദ്ദാക്കാനാവില്ല; ആസാറാം ബാപ്പുവിന്റെ ഹർജി തള്ളി

ശരദ് പവാർ അധ്യക്ഷനായ ട്രസ്റ്റിനു കീഴിലുള്ള കോളജിലാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നത്. എന്നാൽ പവാറിനെ ക്ഷണിച്ചിട്ടില്ല. അതേസമയം എംപിയും പവാറിന്റെ മകളുമായ സുപ്രിയ സുളെക്കും സമീപമണ്ഡലങ്ങളിലെ മറ്റ് എംപിമാർക്കും ക്ഷണമുണ്ട്. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും വീട്ടിലേക്കു ക്ഷണിച്ചതിലൂടെ തനിക്കുണ്ടായ അവഗണന പുറത്തെത്തിക്കാനും വിഷയം ചർച്ചയാക്കാനും ശരദ് പവാറിനായി. മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ ആദ്യമായി തന്റെ നാട്ടിലെത്തുന്ന സാഹചര്യത്തിലാണു വീട്ടിലേക്ക് ക്ഷണിച്ചതെന്നും മഹാരാഷ്ട്രയുടെ ആതിഥ്യമര്യാദയാണതെന്നും അദ്ദേഹം ക്ഷണക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

അതേസമയം പവാറിന്റെ നീക്കം അദ്ദേഹം എൻഡിഎയുമായി അടുക്കുകയാണെന്ന അഭ്യൂഹത്തിന് ഇടയാക്കിയിരുന്നു. മുൻ യുപിഎ സർക്കാർ അനുവദിച്ച ഫണ്ട്, അന്നത്തെ കേന്ദ്രകൃഷിമന്ത്രിയായിരുന്ന ശരദ് പവാർ കർഷകരിലേക്ക് എത്തിച്ചില്ലെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യവത്‌മാളിൽ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണു പവാർ എൻഡിഎ നേതാക്കൾക്കു ക്ഷണക്കത്ത് അയച്ചത്.

English Summary:

Devendra Fadnavis and Eknath Shinde will not attend in Sharad Pawar's feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com