ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്കു പോവുകയായിരുന്ന ചൈനയുടെ ‘ആണവ കാർഗോ’ ഇന്ത്യ തടഞ്ഞ സംഭവത്തിൽ, കപ്പലിലുണ്ടായിരുന്ന വസ്തുക്കൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് ഡിആർഡിഒയുടെ റിപ്പോർട്ട്. പാക്കിസ്ഥന്റെ ആണവ പദ്ധതിക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ എന്ന ഉപകരണമാണ് കപ്പലിലുള്ളതെന്നും, ഇത് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. 

പാക്ക് ആണവ പദ്ധതിക്കുള്ള ഉപകരണങ്ങളെന്നു സംശയിക്കുന്ന 22,180 കിലോഗ്രാം ചരക്കുമായി ചൈനയിൽനിന്നു കറാച്ചിയിലേക്കു പുറപ്പെട്ട കപ്പൽ മുംബൈയിലെ തുറമുഖത്തു ജനുവരി 23 മുതൽ തടഞ്ഞിട്ടിരിക്കുകയാണ്. ഇതിലാണ് ഡിആർഡിഒ റിപ്പോർട്ട് നൽകിയത്. 

Read More: ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരുക്ക്

ഇതിനിടെ കപ്പൽ തടഞ്ഞിട്ട കാര്യം പാക്കിസ്ഥാനിലും ചർച്ചയായി. കപ്പലിലുള്ളത് കറാച്ചിയിലെ ഓട്ടമൊബീൽ വ്യവസായ സ്ഥാപനത്തിനുള്ള സാധനങ്ങളാണെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്. ബാങ്കുകൾ വഴി സുതാര്യമായ ഇടപാടാണ് നടന്നതെന്നും വിശദീകരിക്കുന്നു.

എന്നാൽ, ചൈനയിലെ ഷെകോയു തുറമുഖത്തുനിന്നു കയറ്റിയ സാധനങ്ങൾ പാക്കിസ്ഥാനിലെ വിങ്സ് എന്ന കമ്പനിക്കു വേണ്ടിയുള്ളതാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അതു ശരിയല്ലെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ഇന്ത്യ കപ്പൽ തടഞ്ഞത്. ആണവ സാങ്കേതികവിദ്യയും നിർമാണ സാധനങ്ങളും പാക്കിസ്ഥാൻ കരിഞ്ചന്തയിൽ വിൽക്കുന്നതായാണ് ഇന്ത്യ ആരോപിക്കുന്നത്. ഉത്തര കൊറിയ, ലിബിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇങ്ങനെ കൈമാറുന്നത്.

English Summary:

Cargo seized from Pak-bound ship can be used for military purposes: DRDO report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com