ADVERTISEMENT

കോഴിക്കോട് ∙ കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലാട്ടിയിൽ ഏബ്രഹാമിന്റെ പോസ്റ്റു‌മോർട്ടം വൈകും. ബന്ധുക്കളുമായി കോഴിക്കോട് കലക്ടർ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. ക‌ക്കയത്തെ കാട്ടുപോത്തിനെ കൊല്ലുംവരെ സമരം തുടരുമെന്നും പോസ്റ്റുമോർട്ടം നടത്താൻ അനുവദിക്കില്ലെന്നുമാണു ബന്ധുക്കളുടെ നിലപാട്.

കക്കയം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്ന നാട്ടുകാരും സുരക്ഷയൊരുക്കുന്ന പൊലീസും. ചിത്രം: ജോബി മാത്യു ∙ മനോരമ
കക്കയം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്ന നാട്ടുകാരും സുരക്ഷയൊരുക്കുന്ന പൊലീസും. ചിത്രം: ജോബി മാത്യു ∙ മനോരമ
കക്കയം ഫോറസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ (ചിത്രം: സജീഷ് പി.ശങ്കരൻ ∙ മനോരമ)
കക്കയം ഫോറസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ (ചിത്രം: സജീഷ് പി.ശങ്കരൻ ∙ മനോരമ)

ഏബ്രഹാമിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറുമെന്ന് ഡിഎഫ്ഒ അറിയിച്ചു. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം വയനാട്ടിൽനിന്നു പുറപ്പെട്ടു. ഡോ. അജേഷിന്റെ നേതൃത്വത്തിലാണു സംഘം. കാട്ടുപോത്തിനെ കണ്ടെത്താൻ വനം വാച്ചർമാർ തിരച്ചിൽ നടത്തുകയാണ്. നഷ്ടപരിഹാരമായി 50 ലക്ഷം നല്‍കണമെന്നും കുടുംബത്തിലെ ഒരാൾക്ക് സര്‍ക്കാര്‍ ജോലി നല്‍കണം എന്നുമാണ് ബന്ധുക്കളുടെ ആവശ്യം. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Read Also: ജനങ്ങളെ സംരക്ഷിക്കാനാകില്ലെങ്കിൽ രാജിവച്ച് ഇറങ്ങി പോകണം; സർക്കാരിനെ വിമർശിച്ച് താമരശേരി ബിഷപ്പ്...

കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങാനായില്ല. ചൊവ്വാഴ്ച വൈകിട്ടു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികൾക്കായി പൊലീസ് എത്തിയെങ്കിലും ബന്ധുക്കള്‍ സഹകരിച്ചില്ല. എബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ.രാഘവൻ എംപി തുടങ്ങിയവരാണു കലക്‌ടറുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

പൊലീസ് സുരക്ഷയിൽ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ. ചിത്രം: ജോബി മാത്യു ∙ മനോരമ
പൊലീസ് സുരക്ഷയിൽ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ. ചിത്രം: ജോബി മാത്യു ∙ മനോരമ

കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ കുത്തേറ്റ ഏബ്രഹാമിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. നെഞ്ചിനും വയറിനുമേറ്റ പരുക്കുകളാണു മരണകാരണം. കലക്ടർ വരാതെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിൽ ആംബുലൻസ് തടഞ്ഞതോടെ ആശുപത്രി പരിസരത്തു സംഘർഷാവസ്ഥമായി. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാമെന്ന് കലക്ടർ ഉറപ്പു നൽകിയതായി ഡിസിപി അനുജ് പലിവാൽ അറിയിച്ചതിനെ തുടർന്നാണു സമരം അവസാനിപ്പിച്ചത്.

English Summary:

Post-mortem of Abraham, who was killed by a wild buffalo at Kakkayam, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com