ADVERTISEMENT

കൊടുങ്ങല്ലൂർ∙ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ‌യിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ്‌ ചെയ്ത യൂട്യൂബറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫുഡി ഷെഫ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അഴീക്കോട്‌ വാലത്തറ വീട്ടിൽ നിധിനാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിധിനെ പിടികൂടിയത്.

Read Also: വേനലിൽ 20 രൂപയ്ക്ക് പച്ചവെള്ളം കുടിച്ച് മലയാളി; പ്രതിദിനം വിൽക്കുന്നത് 2 കോടി രൂപയുടെ കുപ്പിവെള്ളം

എന്നാൽ ഇത്തരം വിഡിയോകൾ പോസ്റ്റ്‌ ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നു എന്ന് നിധിൻ എക്‌സൈസ് സംഘത്തോട് പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽനിന്നും നിയമവിരുദ്ധമായ വിഡിയോകൾ നീക്കം ചെയ്യിപ്പിച്ചു. വേണ്ടത്ര നിയമ പരിജ്ഞാനമില്ലാതെ യുവാക്കള്‍ സമാന വിഡിയോകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നത് എക്‌സൈസ് സൈബർ സെൽ നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. 

English Summary:

YouTuber arrested for posting video promoting alcohol consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com