ADVERTISEMENT

ചണ്ഡിഗഡ് ∙ ഹരിയാന നിയമസഭയിൽ പുതിയ മുഖ്യമന്ത്രി നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എംഎൽഎ സ്ഥാനം രാജിവച്ചു. പാർട്ടി നൽകുന്ന പുതിയ എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു കൊണ്ടാണ് രാജിവച്ചത്. കർണാൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ ഖട്ടർ, ഇതേ സീറ്റിൽ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയാകുമെന്നാണ് വിവരം. 

Read Also: ഹരിയാനയിൽ ഭൂരിപക്ഷം തെളിയിച്ച് നായബ് സിങ് സൈനി; 5 ജെജെപി എംഎൽഎമാർ ഇറങ്ങിപ്പോയി

2014 മുതൽ കർണാലിൽ നിന്നുള്ള എംഎൽഎയാണ് ഖട്ടർ. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനായി രാജി വൈകിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിജെപി – ജെജെപി സഖ്യത്തിൽ വിള്ളൽ വീണതോടെയാണ് ഖട്ടർ മുഖ്യമന്ത്രി പദം രാജിവച്ചത്. 

English Summary:

Haryana ex-Chief Minister Manohar Lal Khattar resigns as MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com