ADVERTISEMENT

പട്ന ∙ ബിഹാറിലെ 11 ലോക്സഭാ സീറ്റുകളിൽ മൽസരിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തീരുമാനിച്ചത് ‘ഇന്ത്യ’ മുന്നണിക്കു ഭീഷണിയാകും. എഐഎംഐഎം സ്ഥാനാർഥികൾ ന്യൂനപക്ഷ വോട്ടു ഭിന്നിപ്പിക്കുമെന്നതാണ് ‘ഇന്ത്യ’ മുന്നണി നേരിടേണ്ട വെല്ലുവിളി. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ മുസ്‍ലിം വോട്ടു നിർണായകമായ മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാർഥികളെ നിർത്തുന്നത്. ഇതു ഫലത്തിൽ എൻഡിഎ സ്ഥാനാർഥികൾക്കു അനുകൂല ഘടകമാകും. 

Read also: ‘ഇലക്ടറൽ ബോണ്ട് മറയ്ക്കാൻ രാമക്ഷേത്രവും സിഎഎയും; ലീഗിനെ ചിലർ ആഗ്രഹിക്കുന്നത് ഞങ്ങൾക്കുള്ള അംഗീകാരം’

കിഷൻഗഞ്ച്, അരാരിയ, കതിഹാർ, പുർണിയ, ദർഭംഗ, ഭാഗൽപുർ, കാരാകട്ട്, ബക്സർ, ഗയ, മുസഫർപുർ, ഉജിയാർപുർ മണ്ഡലങ്ങളിൽ എഐഎംഐഎം മൽസരിക്കുമെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാൻ അറിയിച്ചു. കിഷൻഗഞ്ചിൽ അക്തറുൽ ഇമാൻ സ്ഥാനാർഥിയാകുമെന്നു അസദുദ്ദീൻ ഉവൈസി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

English Summary:

"We have decided to contest on 11 seats in Bihar," says AIMIM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com