ADVERTISEMENT

കൊച്ചി ∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കൊച്ചിയിലെ പുതിയ ഓഫിസ് സമുച്ചയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്നു വൈകിട്ട് ഓൺലൈനായാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. കളമശ്ശേരി എച്ച്എംടിക്ക് സമീപമാണ് എൻഐഎക്ക് സ്വന്തമായി ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. 

Read Also: തിരഞ്ഞെടുപ്പ് കടപ്പത്രം: വിവരങ്ങൾ പ്രസിദ്ധീകരിച്ചു; അദാനി, റിലയൻസ് കമ്പനികളുടെ പേര് ഇല്ല- പട്ടിക കാണാം

വൈകാതെ തന്നെ പുതിയ ഓഫീസിലേക്ക് എൻഐഎയുടെ പ്രവർത്തനം മാറ്റും. നിലവില്‍ കടവന്ത്ര ഗിരിനഗറിലെ വാടകക്കെട്ടിടത്തിലാണ് എൻഐഎ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളം, ലക്ഷദ്വീപ് എന്നിവയാണ് കൊച്ചി ഓഫിസിന്റെ അധികാരപരിധി.

ഡല്‍ഹിക്കു ശേഷം എൻഐഎ സ്വന്തമായി നിർമിക്കുന്ന ഓഫിസ് സമുച്ചയമാണ് കൊച്ചിയിലേത്. സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് പ്രധാന ഓഫീസിനു പുറമെ ബാരക്കുകൾ, കമ്യൂണിറ്റി ഹാള്‍, ഭവന സമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. എൻഐഎയുടെ ദക്ഷിണേന്ത്യ തലവൻ ഐ.ജി. സന്തോഷ് റസ്‌തോഗി, ഡി.ഐ.ജി കാളിരാജ് മഹേഷ്, കൊച്ചി യൂണിറ്റ് എസ്പി വിഷ്‌ണു എസ്.വാര്യർ തുടങ്ങിയവർ കളമശേരിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary:

Amit Shah inaugurated the new office complex of the National Investigation Agency In Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com