ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവീസസ്. 1368 കോടി രൂപയാണ് പ്രസ്തുത കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്. ഏറ്റവും കൂടുതൽ തുക നൽകിയ മറ്റു കമ്പനികൾ ഇവയാണ്:

∙ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ– 966 കോടി രൂപ
∙ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ്– 410 കോടി രൂപ
∙വേദാന്ത ലിമിറ്റഡ്– 400 കോടി രൂപ
∙ഹാൽദിയ എലർജി ലിമിറ്റഡ്– 377 കോടി രൂപ
∙ഭാരതി ഗ്രൂപ്– 247 കോടി രൂപ
∙എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്–224 കോടി രൂപ
∙ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി– 220 കോടി രൂപ
∙ കെവന്റർ ഫുഡ് പാർക് ഇൻഫ്രാ ലിമിറ്റഡ്– 195 കോടി രൂപ
∙മദൻലാൽ ലിമിറ്റഡ്– 185 കോടി രൂപ

Read also:തിരഞ്ഞെടുപ്പ് കടപ്പത്രം: വിവരങ്ങൾ പ്രസിദ്ധീകരിച്ചു; അദാനി, റിലയൻസ് കമ്പനികളുടെ പേര് ഇല്ല

സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്ന് എസ്ബിഐ നൽകിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 15നു വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary:

Electoral Bonds Data: Top 10 Donors To Political Parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com