ADVERTISEMENT

ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ടുകൾ നിരോധിക്കുന്നത് കള്ളപ്പണത്തിന് വാതിൽ തുറന്നുകൊടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബോണ്ട് വഴി പണം ലഭിക്കണമെന്ന ആശയത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി. 

Read More: ഇലക്ടറൽ ബോണ്ട്, പൗരത്വ നിയമം; തിളയ്ക്കും രാഷ്ട്രീയം

‘‘തിരഞ്ഞെടുപ്പിന് പണം വേണം എന്നുള്ളത് ഒരു യാഥാർഥ്യമാണ്. എല്ലാ പാർട്ടികൾക്കും പണം ആവശ്യമുണ്ട്. പാർട്ടികൾക്ക് ബോണ്ട് വഴി പണം ലഭ്യമാകണമെന്ന ആശയത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയത്. അത് സമ്പദ്‌വ്യവസ്ഥയെ ഒന്നാംനിരയിലെത്തിക്കാൻ സഹായിക്കും. പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നതും സാമ്പത്തികമായ മുന്നേറ്റമാണ്. അതിലെന്താണ് തെറ്റുള്ളത്?’’ ഗഡ്ഗരി ചോദിച്ചു. 

Read More:‘അന്വേഷിപ്പിൻ ഫണ്ടെത്തും’: കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ വമ്പൻ ഇടപാടുകൾ

സുപ്രീംകോടതി വിധിയോട് പ്രതികരിക്കാൻ വിസമ്മതിച്ച ഗഡ്ഗരി ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചാൽ അത് കള്ളപ്പണത്തിന്റെ വരവിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ഇലക്ടറൽ ബോണ്ടുകളിലൂടെ കള്ളപ്പണം സിസ്റ്റത്തിലേക്ക് എത്തിക്കാനാകില്ലേ എന്ന ചോദ്യത്തിന് വികസനവും, തൊഴിലും വരുമാനനും സൃഷ്ടിക്കുന്ന പണത്തെ എങ്ങനെ കള്ളപ്പണമെന്ന് വിളിക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന, മറ്റെവിടെയെങ്കിലും കൊണ്ടുതള്ളുന്ന പണമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. 

ഇലക്ടറൽ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി നിരോധിച്ചിരുന്നു. 

Read More:‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’

എസ്ബിഐ പുറപ്പെടുവിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ, വാങ്ങുന്നവരുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്ന സംവിധാനമാണിത്. രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണത്തിന് ഏറ്റവും സുതാര്യമായ മാർഗമാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നു വാദിക്കുന്ന കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു സുപ്രീം കോടതി വിധി.

ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവരുന്നത് വിവിധ കക്ഷികളും സംഘടനകളും ബിജെപിക്ക് എതിരായ ആയുധമാക്കിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് വൻകിട കമ്പനികളിൽനിന്നു ബോണ്ട് വഴി പണം ശേഖരിക്കുകയും എതിരാളികൾക്ക് പണം ലഭിക്കുന്നത് തടയുകയും ചെയ്യുന്നതായാണ് ആരോപണം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് കണക്ക് പുറത്തായത്. 6986 കോടി രൂപ ലഭിച്ചത് ബിജെപിക്ക് ആണ്. കോണ്‍ഗ്രസിന് 1334 കോടിയും തൃണമൂലിന് 1397 കോടിയുമാണ് ലഭിച്ചത്.

English Summary:

'Electoral Bond scheme was made with the idea that parties would get money through bonds and it will help push the economy', says Nitin Gadkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com