ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിനെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ ഇ.പി. ജയരാജനു നല്ല റോളുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ജയരാജന്റെ ബിസിനസിനകത്ത് രാജീവ് ചന്ദ്രശേഖർ വന്ന് ബിസിനസ് ചെയ്യുന്നത് കാണുന്നില്ലേ എന്നും കെ. സുധാകരൻ ചോദിച്ചു. ഇവർ തമ്മിലുള്ള ബന്ധം രഹസ്യമൊന്നുമല്ല. എല്ലാവരും അറിഞ്ഞ കാര്യമാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

Read Also: സിഎഎ കേസുകളോടൊപ്പം ശബരിമല കേസുകളും പിൻവലിക്കാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതി: കെ.സുരേന്ദ്രൻ

‘‘കച്ചവടക്കാരനായപ്പോൾ തന്നെ ബന്ധം വന്നു. അതു രാഷ്ട്രീയത്തിലേക്കും ബാധിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതൊന്നും ബാധിക്കില്ല. കൂട്ടുകച്ചവടത്തെ കുറിച്ചെല്ലാം നന്നായി അറിയുന്നവരാണു കേരളത്തിലെ ജനങ്ങൾ. ജയരാജൻ എന്തു കളിച്ചാലും അദ്ദേഹത്തിനുണ്ടാക്കാൻ സാധിക്കുന്ന രാഷ്ട്രീയ നേട്ടം വളരെ പരിമിതമാണ്.’’– കെ. സുധാകരൻ പറഞ്ഞു. 

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബിസിനസ്സിന്റെ ഇടനിലക്കാരൻ ഇ.പി. ജയരാജനാണ്. അത്തരത്തിലുള്ള ബിസിനസ് ഉണ്ടായിരുന്നില്ലെങ്കിൽ പിണറായി വിജയൻ ഇവിടെ ഇങ്ങനെ ഇറങ്ങി നടക്കുമോ? എന്നോ ജയിലിൽ പോകില്ലേ എന്നും കെ. സുധാകരൻ ചോദിച്ചു. അടുത്തത് ചാണ്ടി ഉമ്മനാണ് ബിജെപിയിലെത്താൻ പോകുന്നതെന്ന സി.കെ പത്മനാഭന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വപ്നമാണെന്നും കെ. സുധാകരൻ പരിഹസിച്ചു. 

English Summary:

KPCC President K Sudhakaran Exposes E P Jayarajan's BJP Connections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com