ADVERTISEMENT

പട്ന∙ ബേഗുസരായി ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മൽസരിക്കാമെന്ന കോൺഗ്രസ് യുവതാരം കനയ്യ കുമാറിന്റെ മോഹത്തിനു തിരിച്ചടി. ബേഗുസരായി മണ്ഡലത്തിനായുള്ള സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ പിടിവാശിക്ക് ആർജെഡിയും കോൺഗ്രസും വഴങ്ങി. സിപിഐയുടെ അവധേഷ് റായിയാണു ബേഗുസരായിയിൽ ഇന്ത്യാസഖ്യ സ്ഥാനാർഥി.

ഇന്ത്യാസഖ്യ സീറ്റു വിഭജനത്തിൽ ബേഗുസരായി മണ്ഡലം കനയ്യ കുമാറിനായി നേടണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ താൽപര്യം വിലപ്പോയില്ല. കോൺഗ്രസ് സംസ്ഥാന നേതൃത്വം കനയ്യയുടെ മണ്ഡലത്തിനായി വേണ്ടത്ര സമ്മർദ്ദം ചെലുത്തിയതുമില്ല. സിപിഐ വിട്ടു കോൺഗ്രസിലേക്കു പോയ കനയ്യ കുമാറിനെ ഒതുക്കുകയെന്ന അജൻഡയുമായി പട്നയിലെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തിയാണു ബേഗുസരായി സീറ്റുറപ്പിച്ചത്. ലാലു പ്രസാദ് യാദവിനും കനയ്യ കുമാറിനോടു താൽപര്യക്കുറവുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ താര സ്ഥാനാർഥിയായി കനയ്യ കുമാർ ബേഗുസരായി മണ്ഡലത്തിൽ മൽസരിച്ചതു ദേശീയ ശ്രദ്ധ നേടിയിരുന്നു. ത്രികോണ മൽസരത്തിൽ ബിജെപിയുടെ ഗിരിരാജ് സിങ് 4.22 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കനയ്യയെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ആർജെഡിയുടെ തൻവീർ ഹസൻ രണ്ടു ലക്ഷത്തോളം വോട്ടുകൾ നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ ബിഹാറിൽ ആർജെഡി സഖ്യത്തിന്റെ ഭാഗമായിരുന്നില്ല.

English Summary:

Kanhaiya Kumar Name Dropped From Begusarai in Grand Alliance, CPI Has Fielded Awadhesh Rai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com