ADVERTISEMENT

മുംബൈ ∙ മുംബൈയിൽനിന്ന് ഗൊരഖ്പുരിലേക്കുള്ള ഗോദാൻ എക്സ്പ്രസിനു തീ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തീ പിടിത്തത്തിൽ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള രണ്ട് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും അപകടത്തിൽ ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 

നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയർന്നതായാണ് പ്രാഥമിക വിവരം. ഇത് ശ്രദ്ധയിൽപ്പെട്ട ഗാർഡ് ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ശക്തമായ കാറ്റുള്ള സമയമായതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്നു. തീ പടർന്ന ബോഗികൾ ഉടൻ തന്നെ വേര്‍പെടുത്തിയതിനാൽ ദുരന്തം ഒഴിവായി. റെയിൽവേ പൊലീസും ഫയർ ബ്രിഗേഡും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

English Summary:

Mumbai-Gorakhpur Godan Express Catches Fire in Nashik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com