ADVERTISEMENT

പത്തനംതിട്ട∙ കുടുംബശ്രീ യോഗം നടക്കുമ്പോൾ അവിടെ പോയി സ്ഥാനാർഥി എന്ന നിലയിൽ വോട്ട് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘കുടുംബശ്രീയുമായി എനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ഞാനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍  പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് തുടങ്ങിയതാണ്. അത് കെ-ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ-ഡിസ്‌ക് ആ ജോലി തുടരും. സ്ഥാനാര്‍ഥിയായതിനാല്‍ ഞാൻ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി കാരണമാണ് കോൺഗ്രസ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കലക്ടർക്ക് കൃത്യമായ മറുപടി നൽകും’’ – തോമസ് ഐസക് പറഞ്ഞു.

പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കലക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌കിന്റെ നിരവധി ജീവനക്കാരെയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളെയും പ്രചാരണത്തിന് ഐസക് ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണനാണ് വിശദീകരണം തേടിയത്. കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം നടന്നിട്ടുണ്ടെന്നുള്ളത് ബോധ്യമായെന്നാണ് യുഡിഎഫ് ആരോപണം.

English Summary:

LDF Candidate Thomas Issac reply on UDF complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com