തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പരാതി: തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ
Mail This Article
×
പത്തനംതിട്ട∙ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ. യുഡിഎഫ് നൽകിയ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്നും യുഡിഎഫ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി. സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു.
English Summary:
Pathanamthitta Collector Demands Explanation from LDF Candidate Thomas Isaac
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.