തൃശൂർ മണ്ണുത്തി പാടശേഖരത്തിൽ കുത്തേറ്റു മരിച്ച നിലയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം
Mail This Article
×
തൃശൂർ ∙ മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടത്തു കുത്തേറ്റു മരിച്ച നിലയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള മൃതദേഹം പ്രഭാതനടത്തക്കാരാണ് കണ്ടത്.
Read Also: വീട്ടുവളപ്പിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; തിരുവനന്തപുരത്ത് യുവാവിനു ദാരുണാന്ത്യം
വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുവന്ന് ഉപേക്ഷിച്ചെന്നാണു സംശയം. മണ്ണുത്തി പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
English Summary:
Young Man Fatally Stabbed Near Thrissur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.