ADVERTISEMENT

കോട്ടയം∙ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നർ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്. പ്രിയ ടയറിനിടയിൽ കുടുങ്ങിയത് കണ്ടെയ്നറിന്റെ ഡ്രൈവർ അറിഞ്ഞില്ല. മറ്റൊരു അപകട സ്ഥലത്തേക്കു പോയ പൊലീസ് സംഘം പ്രിയ ടയറിനിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ട് കണ്ടെയ്നർ ലോറി തടഞ്ഞു നിർത്തി. തിങ്കളാഴ്ച വൈകുന്നേരം 5.45ന് നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്.

ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ പ്രിയ തെറിച്ച് കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ കുടുങ്ങിയെന്നാണു കരുതുന്നത്. 

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: വൈകിട്ട് നാഗമ്പടത്തിനു സമീപം മറ്റൊരു അപകടം നടന്നിരുന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെ ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി വരുന്നതിനിടെയാണു കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ പ്രിയ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കാണുന്നത്. ഉടൻ തന്നെ കണ്ടെയ്നർ നാഗമ്പടം പാലത്തിനു മുകളിൽ തടഞ്ഞിട്ടു.

വെസ്റ്റ് സ്റ്റേഷനിലെ ട്രാഫിക് എസ്ഐ ഇ.ജി.വിനോദ്, എഎസ്ഐ ബിജു പി.നായർ, എസ്‌സിപിഒ സിജോ, സിപിഒ വിഷ്ണു എന്നിവർ ചേർന്നാണു പ്രിയയെ പുറത്തെടുത്ത് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. ബ്ലോക്ക് കാരണം ആംബുലൻസ് എത്താനും വൈകിയിരുന്നു. കണ്ടെയ്നറിന്റെ ഇടതുവശത്തൂടെ കയറി വന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്നർ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ : ഗംഗ, ഗായത്രി.

English Summary:

Woman dies in accident, Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com