ADVERTISEMENT

മലപ്പുറം∙ കാളികാവില്‍ രണ്ടരവയസ്സുകാരി മരിച്ചതു മർദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരുക്കേറ്റിരുന്നു. ഇവയാണു മരണത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ട പിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. രണ്ടരവയസ്സുകാരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ഭാര്യയും ബന്ധുക്കളുമാണു പൊലീസിൽ പരാതി നല്‍കിയത്.

കുഞ്ഞിന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിൽ മുഹമ്മദ് ഫായിസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ കൊലപ്പെടുത്തുന്നതു കണ്ടതായി ബന്ധുക്കള്‍ മനോരമ ന്യൂസിനോടു പ്രതികരിച്ചിരുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്കു വലിച്ചെറിഞ്ഞതായാണ് ഇവരുടെ ആരോപണം. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കൊലപ്പെടുത്തുമെന്നു ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

English Summary:

Autopsy report says that the child died due to beating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com