ADVERTISEMENT

മലപ്പുറം∙ രണ്ടു വയസ്സുകാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന പരാതിയിൽ പിതാവ് പൊലീസ് കസ്റ്റഡിയിൽ. മലപ്പുറം ഉദിരംപൊയിലിൽ രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.‌ ഇയാൾക്കെതിരെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിൽ പരാതി നല്‍കിയത്.

കുഞ്ഞിന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിൽ മുഹമ്മദ് ഫായിസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയ കൊലപ്പെടുത്തുന്നതു കണ്ടതായി ബന്ധുക്കള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായാണ് ഇവരുടെ ആരോപണം. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

English Summary:

Young Child's Death Raises Questions of Father's Brutality in Malappuram

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com