ADVERTISEMENT

അടിമാലി∙ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് കസ്റ്റ‍ഡിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തത്. ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചതായാണ് പരാതി. ബിബിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സമയത്താണ് യുവതിയും പ്രതിയും തമ്മിൽ സൗഹൃദത്തിലായത്. പിന്നീട് മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പകർത്തി.

പിന്നീടും ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുണ്ടായിരുന്ന പീഡന ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്കു വഴങ്ങാതിരുന്ന യുവതി, ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. അവരുടെ കൂടി ഇടപെടലിനെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. അടിമാലി പൊലീസ്  പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു.

English Summary:

Local Man from Kattappana Detained for Sexually Assaulting Woman and Filming the Ordeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com