ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിലെ അന്വേഷണ രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകാനാകില്ലെന്ന് വീണ്ടും പ്രോസിക്യൂഷൻ. സാക്ഷികളുടെ പേരുകളും വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് പ്രതിഭാഗത്തിന് കൊടുത്തിട്ടുണ്ട്. വിശദമായ മൊഴിപ്പകർപ്പ് കൊടുക്കേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ സിജെഎം കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് മുന്നോടിയായി എല്ലാ രേഖകളും പ്രതിഭാഗത്തിന് കൊടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശമെന്നും, അത് പാലിക്കണമെന്നും പ്രതിഭാഗം മറുപടി നൽകി. വിശദമായ വാദം എട്ടാം തീയതി കേൾക്കാമെന്ന് സിജെഎം പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

English Summary:

Assembly Ruckus case: Prosecution repeats that copy of investigation documents cannot be given to defence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com