ADVERTISEMENT

തൃശൂർ∙ ഇന്ത്യയൊട്ടാകെ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുണ്ടെന്നും മാർ റാഫേൽ തട്ടിൽ പെസഹാദിന സന്ദേശത്തിൽ പറഞ്ഞു.

‘‘സഹനങ്ങൾ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങൾ. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനർജിയിലേക്കു നയിക്കും’’– റാഫേൽ തട്ടിൽ വിശദീകരിച്ചു. 

തൃശൂർ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പെസഹാദിന ശുശ്രൂഷകൾക്കു മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. കാൽകഴുകൽ ശുശ്രൂഷയും മേജർ ആർച്ച്  ബിഷ്പ്പ് നിർവഹിച്ചു. 

English Summary:

Mar Raphael Thattil says Christians experience difficulties all over india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com