ADVERTISEMENT

പാലക്കാട് ∙ ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. പൊള്ളലേറ്റ കാവശ്ശേരി പത്തനാപുരം ഞാറക്കോട് രാജേഷ് (30) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സ്റ്റേഷന്റെ മുന്നിൽ ആത്മഹത്യാ ശ്രമം. വീട്ടമ്മയായ യുവതി ഇയാൾ ശല്യപ്പെടുത്തുന്നുവെന്ന് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയെയും ഇയാളെയും വിളിപ്പിച്ചു. ഇനി ശല്യപ്പെടുത്തില്ലെന്നു രാജേഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പറഞ്ഞുവിട്ടു. 

രാവിലെ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ രാജേഷ് ഉച്ചയോടെ തിരിച്ചെത്തിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മലേഷ്യയിലെ കപ്പലിൽ ജോലി ചെയ്തിരുന്ന രാജേഷ് പിന്നീട് ഒഡീഷയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി. രണ്ട് മാസം മുൻപാണു നാട്ടിൽ വന്നത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് രാജേഷിന്റെ മൊഴി എടുത്തിരുന്നു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് പരേതരായ രാധാകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. സഹോദരി: രേഷ്മ. 

English Summary:

Man who tried to commit suicide by pouring petrol infront of the police station died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com