ADVERTISEMENT

കോഴിക്കോട് ∙ വടകരയിൽ ഐടി ഉദ്യോഗസ്ഥനിൽനിന്നും ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശേരി സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്നാണ് പല ഘട്ടമായി പണം തട്ടിയെടുത്തത്. തട്ടിപ്പിലെ ബാക്കി കണ്ണികൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ മുഖേന പാർട് ടൈം ബെനിഫിറ്റ് സ്കീമിന്റെ പേരിൽ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥൻ കെണിയിൽപ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോൾ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവൻ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.

ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ 5 ലക്ഷം രൂപ ബാങ്കിൽനിന്നു പിൻവലിച്ചത് പ്രതിയാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂത്തുപറമ്പിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽവച്ച് ഇൻസ്പെക്ടർ ടി.പി.സുമേഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

English Summary:

Youth arrested in a case of extorting Rs 41 lakh from an IT official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com