ADVERTISEMENT

മൂവാറ്റുപുഴ ∙ ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്റ്റിലായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ഷക്കീറിനു ഭക്ഷണവുമായി എത്തിയതായിരുന്നു സിംന. പ്രണയബന്ധത്തിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് സൂചിപ്പിച്ചു.

വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു കൊലപാതകം. സിംന ആശുപത്രിയിലെത്തിയ സമയത്തു ഷാഹുൽ അലി അവിടെയെത്തി സംസാരിക്കുകയായിരുന്നു. അതിനിടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലടക്കം കുത്തി. ഗുരുതരമായ രക്തസ്രാവമുണ്ടായാണു സിംന മരിച്ചത്. കൊലപതകത്തിനു പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഷാഹുലിനെ ദൃക്സാക്ഷികൾ പിടികൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

English Summary:

Murder in Muvatupuzha General hospital

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com