കോൺഗ്രസ് പ്രകടന പത്രിക ഏപ്രിൽ 5ന് എഐസിസി ആസ്ഥാനത്ത് പുറത്തിറക്കും
Mail This Article
×
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക കോൺഗ്രസ് ഏപ്രിൽ അഞ്ചിന് പുറത്തിറക്കും. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തായിരിക്കും പരിപാടിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ജയ്പുരിലും ഹൈദരാബാദിലും ആറാം തീയതി മെഗാ റാലികൾ നടത്തും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിപി ചെയർപഴ്സൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കുള്ള ഏഴുഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആരംഭിച്ച് ജൂൺ ഒന്നിന് അവസാനിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
English Summary:
Lok Sabha polls: Congress to release manifesto on April 5; hold mega rallies in Hyderabad, Jaipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.