ADVERTISEMENT

ചെന്നൈ ∙ കർണാടക ബിജെപി എംഎൽഎ ബൈരതി ബസവരാജിന്റെ സഹായിയുടെ വീട്ടിൽ നിന്ന് 1.20 കോടി രൂപയും 100 പവൻ സ്വർണാഭരണങ്ങളും ആദായ നികുതി ഉദ്യോഗസ്ഥർ പിടികൂടി. കർണാടകയിലെ കെആർ പുരം എംഎൽഎ ആയ ബൈരതിയുടെ പിഎ മഞ്ജുനാഥിന്റെ മരുമകനും കൃഷ്ണഗിരിയിലെ ക്രഷർ യൂണിറ്റ് ഉടമയുമായ ലോകേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത തുകയും ആഭരണങ്ങളും പിടിച്ചെടുത്തത്. 

ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന ലോകേഷിന്റെ കാർ പരിശോധിച്ച ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫ്ലയിങ് സ്ക്വാഡ് നൽകിയ വിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണവും ആഭരണങ്ങളും കണ്ടെത്തിയത്. 

English Summary:

IT seizes over Rs 1 crore cash, gold from kin of Karnataka BJP leader’s assistant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com