പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് ആകെ 3000 രൂപ; ഭാര്യയുടെ പക്കൽ 2000 രൂപയും
Mail This Article
×
തിരുവനന്തപുരം∙ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്കിൽ 59,729 രൂപയുണ്ട്. കയ്യിലുള്ള ആകെ തുക 62,729 രൂപയാണ്. നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പന്ന്യന്റെ പേരിൽ 5 ലക്ഷംരൂപ വില മതിക്കുന്ന ഭൂമിയുണ്ട്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെയെല്ലാം വിപണിമൂല്യം 11 ലക്ഷം രൂപയാണ്. മുൻ എംപി എന്ന നിലയിലുള്ള പെൻഷനാണ് വരുമാനമാർഗം. ഭാര്യയുടെ പക്കൽ 2000 രൂപയുണ്ട്. 2.5 ലക്ഷംരൂപ വിലമതിക്കുന്ന 48 ഗ്രാം സ്വർണമുണ്ട്.
English Summary:
Pannyan Raveendran Reveals Assets: Loksabha Elections 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.