ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 6410 രൂപയും പവന് 51,280 രൂപയുമാണ് നിലവിലെ വിപണിവില. ഇതുവരെയുള്ള റെക്കോർഡ് വിലയാണിത്. ഒറ്റദിവസം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില ഉയർന്നത് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുകയായിരുന്നു. ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും.

രാജ്യാന്തര സ്വർണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് നിലവിൽ 83.38ലും ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്. രാജ്യാന്തര സ്വർണവില ഈ നിലയിൽ വർധിച്ചാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary:

Gold price touches new heights; Rs 6410 per gm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com