ADVERTISEMENT

പട്ന ∙ കാൻസർ ബാധിതനായതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അറിയിച്ചു. ആറു മാസമായി കാൻസർ ബാധിതനാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും സുശീൽ മോദി വെളിപ്പെടുത്തി. 

ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ സുശീൽ മോദിയെ ഉൾപ്പെടുത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക സമിതിയിലും സുശീൽ മോദിയുണ്ട്. സുശീൽ മോദിയുടെ രാജ്യസഭാ കാലാവധി അവസാനിച്ചതിനു ശേഷം വീണ്ടും ടിക്കറ്റ് നൽകാത്തതു ലോക്സഭാ സ്ഥാനാർഥിയാക്കാനാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ലോക്സഭാ സ്ഥാനാർഥി പട്ടികയിലും സുശീൽ മോദി ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. 

English Summary:

Sushil Modi says 'fighting cancer for 6 months, won't be able to contest polls'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com